തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 'ജീവന്മരണ പോരാട്ട'ത്തിന് ഇറങ്ങുന്നു. ദീർഘകാലത്തെ പ്രതിപക്ഷ വാസത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്, അടിത്തട്ടിലെ പാർട്ടി മെഷീനറിയെ സജീവമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. ......
കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തുടർ അന്വേഷണത്തിന് നിർദ്ദേശിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് എ. ......
ന്യൂഡൽഹി:കേരള കെട്ടിടങ്ങൾ (വാടക നിയന്ത്രണം) നിയമത്തിലെ (Kerala Buildings (Lease and Rent Control) Act) സെക്ഷൻ 12(1) സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ ഒരു വ്യക്തത നൽകി. വാടകനിയന്ത്രണ കോടതിയിൽ നിന്ന് ഒഴിപ്പിക്കൽ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് കുടിയാൻ അപ്പീൽ അധികാരിയെ സമീപിക്കുമ്പോൾ, കുടിശ്ശിക വാടക അടയ്ക്കാൻ നിർദ്ദേശിക്കുന്ന അപേക്ഷ (സെക്ഷൻ 12(1) പ്രകാരമുള്ളത്) ഭൂവുടമ വീണ്ടും ഫയൽ ചെയ്യേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
"അശാസ്ത്രീയവും ഭാരം ചുമത്തുന്നതുമാണ്" ഈ ആവശ്യം എന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വാദം തള്ളിയത്.
സെക്ഷൻ 12(1) എന്താണ്?
കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ സെക്ഷൻ 12(1) പ്രകാരം, ഒഴിപ്പിക്കൽ കേസുകൾ നിലനിൽക്കുന്ന സമയത്ത് വാടകയുടെ കുടിശ്ശിക അടയ്ക്കാനും തുടർന്നു വരുന്ന വാടക അടച്ചു തീർക്കാനും കുടിയാനോട് നിർദ്ദേശിക്കാൻ വാടകനിയന്ത്രണ ഓഫീസർക്ക് അധികാരമുണ്ട്. ......
ന്യൂഡൽഹി:സുപ്രധാന വിശദീകരണത്തിൽ, 2025 മെയ് 20-ന് - മൂന്ന് വർഷത്തെ ബാർ പ്രാക്ടീസ് നിബന്ധന പുനഃസ്ഥാപിച്ച തീയതി - മുമ്പ് സർവീസിൽ പ്രവേശിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ സർവീസുകളിലേക്ക് അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ ബാർ പ്രാക്ടീസ് എന്ന നിബന്ധന പാലിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള ഒരു സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) ഫയൽ ചെയ്ത അപേക്ഷ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ലയന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്കാണ് മുന്നറിയിപ്പ്. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശിനിയുടെ 16 വയസുള്ള മകനെ ഐഎസിൽ ചേർക്കാൻ നിർബന്ധിച്ചെന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി വെഞ്ഞാറമൂട് പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ.) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്.
ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം
2021-ൽ കെ.എൻ. ......
സുരക്ഷാ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ അഫ്ഗാനിൽ അധികാരമാറ്റമുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ. തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി തുടർന്നാൽ ഭരണമാറ്റത്തിന് തയ്യാറാകാൻ താലിബാൻ ഭരണകൂടത്തിന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ടിടിപിക്കെതിരെ ശക്തമായ നടപടിയും ഭീകരരെ പാകിസ്ഥാനിലേക്ക് കൈമാറ്റവും ഡ്യൂറൻഡ് രേഖയിലെ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള ഉറപ്പും അതിർത്തി സുരക്ഷയ്ക്കായി ബഫർ സോൺ രൂപീകരണവും സാധാരണ വ്യാപാരബന്ധങ്ങളുടെ പുനഃസ്ഥാപനവും ഉൾപ്പെട്ട വ്യവസ്ഥകളിലാണ് ഇരു രാജ്യങ്ങളും ഭിന്നത നേരിടുന്നത്. ......
സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന് “മികച്ച മേയറാകും” എന്ന വിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ നടന്ന ഇരുവരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ......